മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു എന്നു സ്വാതി മലിവാൾ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
ദില്ലി: എഎപി പ്രതിഷേധത്തിന് എതിരെ സ്വാതി മലിവാൾ എംപി. 12 വർഷം മുമ്പ് എല്ലാവരും നിർഭയക്ക് വേണ്ടി തെരുവിലിറങ്ങി. എന്നാൽ ഇന്ന് തെളിവുകൾ നശിപ്പിച്ച ഒരു വ്യക്തിക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നുവെന്ന് സ്വാതി മലിവാൾ കുറ്റപ്പെടുത്തി. മനീഷ് സിസോദിയ ഉണ്ടായിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു എന്നും സ്വാതി മലിവാൾ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. അതേ സമയം, കെജ്രിവാളിന്റെ പിഎ ബിഭവ് കുമാറിനെ കെജ്രിവാളിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. എഎപി ആസ്ഥാനത്തിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
ബിഭവ് കുമാര്‍ വീടിനകത്തെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഫോർമാറ്റ് ചെയ്ത ഫോണിലെ വിവരങ്ങൾ തിരിച്ചെടുക്കാൻ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോകും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
ക്രൂരമര്‍ദ്ദനത്തിനിരയാക്കിയെന്ന സ്വാതി മലിവാള്‍ എംപിയുടെ പരാതിയില്‍ അരവിന്ദ് കെജരിവാളിന്‍റെ പിഎ ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദ് കെജരിവാളിന്‍റെ വസതിയില്‍ നിന്ന് ഇന്നലെ ഉച്ചക്കാണ് ബിഭവ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ ് രേഖപ്പെടുത്തി. 7 തവണ മുഖത്തടിച്ചു. വയറ്റിലും, ഇടുപ്പിലും ചവിട്ടി തുടങ്ങിയ സ്വാതിയുടെ പരാതിയില്‍ ഐപിസി 354, 506, 509, 323 വകുപ്പികളിലാണ് ബിഭവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്.
സ്വാതിയുടെ ഇടത് കാലിനും, കണ്ണിന് താഴെയും കവിളിലും പരിക്കുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെജരിവാളിനെതിരെ കൂടി കേസെടുക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കിയതിന് പിന്നാലെ മുഴുവന്‍ നേതാക്കളെയും ജയിലിലിടാന്‍ നീക്കം നടക്കുകയാണെന്ന് കെജരിവാള്‍ പറഞ്ഞു., നാളെ ഉച്ചക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്തേക്ക് എല്ലാ നേതാക്കളുമായി എത്താമെന്നും പ്രധാനമന്ത്രി പിടിച്ച് ജയിലിലിട്ടോളൂയെന്നും കെജരിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

