Asianet News MalayalamAsianet News Malayalam

ശ്രദ്ധക്ക്! പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് അടച്ചിടും

2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു.

Passport Seva Online Portal Down Till Sept 2
Author
First Published Aug 29, 2024, 11:56 AM IST | Last Updated Aug 29, 2024, 12:00 PM IST

ദില്ലി: അറ്റകുറ്റപ്പണികൾക്കായി പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പാസ്പോർട്ട് സേവാ പോർട്ടൽ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പുതിയ അപ്പോയിൻ്റ്‌മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ കഴിയില്ലെന്നും അറിയിച്ചു.  ഓ​ഗസ്റ്റ് 20 രാത്രി എട്ട് മുതൽ സെപ്റ്റംബർ രണ്ട് വൈകീട്ട് ആറുവരെയാണ്  സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിൻ്റ്മെൻ്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യാമെന്നും അറിയിച്ചു.

2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെൻ്റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പോലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.  

Latest Videos
Follow Us:
Download App:
  • android
  • ios