ലോക് നായക് ജയ് പ്രകാശ് നാരായണ്‍ സിവില്‍ ഹോസ്പിറ്റലില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് 11 നുമിടയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാവര്‍ക്കാണ് അശാസ്ത്രീയമായ രീതികള്‍ കൊണ്ടും തെറ്റായ മരുന്നുകള്‍ നല്‍കിയത് കൊണ്ടും കണ്ണിന് അസ്വസ്ഥതത അനുഭവപ്പെട്ടത്.

രോഹ്തക്: ഹരിയാനയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി സംശയം. രോഹ്തകിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(പിജിഐഎംഎസ്)ലെ ഡോക്ടര്‍മാരുടെ സംഘമാണ് ഇത്തരത്തില്‍ സംശയം പ്രകടിപ്പിച്ചത്. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ സിവില്‍ ഹോസ്പിറ്റലില്‍ ഫെബ്രുവരി 27 നും മാര്‍ച്ച് 11 നുമിടയില്‍ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരാവര്‍ക്കാണ് അശാസ്ത്രീയമായ രീതികള്‍ കൊണ്ടും തെറ്റായ മരുന്നുകള്‍ നല്‍കിയത് കൊണ്ടും കണ്ണിന് അസ്വസ്ഥതത അനുഭവപ്പെട്ടത്. 38 പേരാണ് കണ്ണിന് ശക്തമായ വേദനയും അണുബാധയും ഉണ്ടായതിനെത്തുടര്‍ന്ന് പിജിഐഎംഎസില്‍ പ്രവേശിപ്പിക്കപ്പെട്ടത്. 

ബുധനാഴ്ചയാണ് പരിശോധനയിലുണ്ടായ പിഴവ് മൂലം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം പുറം ലോകമറിയുന്നത്. രോഗികളുടെ കണ്ണ് അപകടാവസ്ഥയിലാണെന്ന് പിജിഐഎംഎസിലെ റെറ്റിന സ്പെഷ്യലിസ്റ്റുകളുടെ സംഘം പറഞ്ഞു. സംഭവം പുറത്തായതോടെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ സിവില്‍ ഹോസ്പിറ്റലിലെ നേത്രശസ്ത്രക്രിയകള്‍ നിര്‍ത്തി വയ്ക്കാന്‍ കുരുക്ഷേത്രയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടു. ഹരിയാനയിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘം അന്വേഷണത്തിനായി ആശുപത്രിയിലെത്തി. 

ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍, കെമിക്കല്‍സ്, മരുന്നുകള്‍, ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ പരിശോധിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം കണ്ണിന് വേദനയും വീക്കവും ഉണ്ടായവരെ വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഢിലെ പിജിഐഎംഇആറിലേക്ക് കോണ്ടുപോയി. 24 ലോളം രോഗികളുടെ കണ്ണിന് സാരമായ വീക്കം ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ തിമിര ശസ്ത്രക്രിയയ്ക്ക് ശേഷം ബുദ്ധിമുട്ട് അനുഭവപ്പെട്ട 19 രോഗികളെ രണ്ടാമതും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അവരുടെ നില മെച്ചപ്പെട്ടു. മരുന്നുകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ട്. ഇതില്‍1 1 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. 13 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ് - ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആശുപത്രി സൂപ്രണ്ടന്‍റിന്‍റെ നേതൃത്വത്തിലുളള ഡോക്ടര്‍മാരുടെ സംഘം സാഹചര്യങ്ങള്‍ വിലയിരുത്തി അടിയന്തര വൈദ്യസഹായം നല്‍കി വരികയാണ്.

Scroll to load tweet…