സർക്കാർ ഏജൻസികൾ വിവരം ചോർത്തിയോ എന്നതും അന്വേഷണ പരിധിയിൽ ഉണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ബംഗാൾ അന്വേഷണം ഔദ്യാഗികമായി തുടങ്ങിയത്.

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ പശ്ചിമ ബംഗാളിൽ ജുഡീഷ്യൽ കമ്മീഷൻ പ്രവർത്തനം തുടങ്ങി. സർക്കാർ ഏജൻസികൾ വിവരം ചോർത്തിയോ എന്നതും അന്വേഷണ പരിധിയിൽ ഉണ്ട്. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പാണ് ബംഗാൾ അന്വേഷണം ഔദ്യാഗികമായി തുടങ്ങിയത്.

പെഗാസസ് വിഷയം സംബന്ധിച്ച് ഇന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ണായക ദിവസമാണ്. പെഗാസസ് ഫോണ്‍ നിരീക്ഷണത്തില്‍ എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. മാധ്യമ പ്രവര്‍ത്തകരായ ശശികുമാര്‍, എന്‍ റാം, ജോണ്‍ ബ്രിട്ടാസ്, ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍, എഡിറ്റര്‍മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡ് എന്നിവരുടെയെല്ലാം ഹര്‍ജികള്‍ കോടതിക്ക് മുമ്പിലുണ്ട്. എല്ലാ ഹര്‍ജികളും ഒന്നിച്ചാകും കോടതി പരിഗണിക്കുക. 

മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ വാദം. പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാനാണ് സാധ്യത. പെഗാസസില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷ തീരുമാനം. ഇസ്രായേല്‍ നിര്‍മ്മിതമായ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona