ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗ്രാമവാസി ഇതുവരെ ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. 

ദിസ്‍പൂര്‍: ആഴ്ചകളോളം തങ്ങളെ ഭീതിയിലാഴ്‍ത്തിയ പുലിയെ പ്രദേശവാസികള്‍ കൊന്നു. കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും വാല്‍ മുറിച്ചുമാറ്റുകയും ചെയ്ത നിലയിലാണ് കെട്ടിത്തൂക്കിയ പുലിയുടെ മൃതദേഹം. ആസാമിലെ വെസേലിപതറിലാണ് സംഭവം. ആഴ്ചകളോളം തങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ കൊല്ലാന്‍ നിര്‍ബന്ധിതരാകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഗ്രാമവാസി ഇതുവരെ ഗുരുതരാവസ്ഥ മറികടന്നിട്ടില്ല. തങ്ങളുടെ വളര്‍ത്തുമൃഗങ്ങളേയും പുലി ആക്രമിച്ചിരുന്നെന്ന് ഗ്രാമവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച് വനംവകുപ്പിന് നിരവധി പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് പ്രദേശവാസികള്‍ പറയുന്നു.