Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയിൽ വൻ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്ന് പ്രധാനമന്ത്രി

ബിജെപിയെ പ്രതീക്ഷയുടെ വെളിച്ചം നൽകുന്ന ബദലായാണ് ജനം നോക്കി കാണുന്നത്. ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറും. ദക്ഷിണേന്ത്യയേക്കുറിച്ചുള്ള പല ധാരണകളും ഇക്കുറി തെറ്റുമെന്നും പ്രധാനമന്ത്രി

people see BJP as incredible alternative will be the single largest party in south india says Narendra modi in TOI interview
Author
First Published Apr 29, 2024, 9:09 AM IST

ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പങ്കെടുത്ത 70 റാലികളും റോഡ് ഷോകളിൽ നിന്ന് ലഭിച്ചത് സ്നേഹത്തിന്റെയും പിന്തുണയുടേയും സൂചനകളാണെന്നും പ്രധാനമന്ത്രി. 400 സീറ്റുകളിൽ അധികം നേടുമെന്ന ഉറപ്പാണ് വിവിധ മണ്ഡലങ്ങളിലെ പ്രചാരണ വേളയിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. മികച്ച ഒരു നാളേയ്ക്കായി ആളുകൾ തങ്ങളിൽ പ്രതീക്ഷ വയ്ക്കുന്നതായാണ് വ്യക്തമാവുന്നത്.

ബിജെപിയെന്നാൽ വികസനത്തിന്റെ വേണ്ടിയാണെന്ന് ജനം മനസിലാക്കി കഴിഞ്ഞു. രാജ്യത്തെ എസ് സി, എസ്ടി, ഒബിസി വിഭാഗതതിന്റെ അവകാശങ്ങൾ സംരക്ഷിക്കാനാണ് നാനൂറ് സീറ്റിലേറെയുള്ള വിജയം ഉദ്ദേശിക്കാനുള്ള കാരണം. സംവരണവും അവകാശങ്ങളും പിടിച്ചെടുക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമത്തിന് തടയിടാനും വൻ ഭൂരിപക്ഷം കൊണ്ട് സാധിക്കുമെന്നും പ്രധാനമന്ത്രി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശദമാക്കി. ദക്ഷിണേന്ത്യയിൽ ഇടം നൽകാൻ ആളുകൾ മനസ് കാണിക്കുന്നതായാണ് മനസിലാവുന്നത്.

പ്രാദേശിക പാർട്ടികളും കോൺഗ്രസും മാത്രമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ഭരിച്ചിട്ടുള്ളത്. അഴിമതിയും സ്വജന പക്ഷപാതവും വോട്ട് ബാങ്ക് രാഷ്ട്രീയവും മാത്രമാണ് ജനത്തിന് ഇതുവരെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളത്. ഇതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടികളേയും കോൺഗ്രസിനേയും ജനം മടുത്തു കഴിഞ്ഞിരിക്കുന്നു. ബിജെപിയെ പ്രതീക്ഷയുടെ വെളിച്ചം നൽകുന്ന ബദലായാണ് ജനം നോക്കി കാണുന്നത്. ഇത്തവണ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറും. ദക്ഷിണേന്ത്യയേക്കുറിച്ചുള്ള പല ധാരണകളും ഇക്കുറി തെറ്റുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

കുടുംബവാഴ്ചയും അഴിമതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരിക്കലും ആരോപിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ അഴിമതിയും കുടുംബവാഴ്ചയും ബിഹാറിലെ ചില കുപ്രസിദ്ധ നേതാക്കളെ പോലെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു. സിപിഎം സഹകരണ ബാങ്കുകളെ കൊള്ളയടിച്ച ഉദാഹരണം നമുക്ക് മുന്നിലുണ്ട്. അത് തുറന്നുകാണിക്കാനും പണം നിക്ഷേപിച്ചവര്‍ക്ക് നീതി ലഭിക്കാനും ഇടപെടുന്നത് തുടരും. സിപിഎം നേതാക്കളെ പിടിച്ച് ജയിലില്‍ അടയ്ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ദില്ലിയില്‍ അത് ചെയ്താല്‍ രാഷ്ട്രീയ നേതാക്കളോട് പ്രതികാരബുദ്ധിയോടെ മോദി പെരുമാറുന്നു എന്നാണ് ഇവര്‍ വ്യാഖ്യാനിക്കുക. ഇങ്ങനെ രണ്ട് നിലപാട് സ്വീകരിക്കുന്നവരെ രാജ്യത്തിന് അംഗീകരിക്കാനാവില്ലെന്ന് മോദി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിപിഎമ്മില്‍ അഴിമതിയും കുടുംബവാഴ്ചയും, പിണറായിയോട് മൃദുസമീപനം ഇല്ല: നരേന്ദ്ര മോദി

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ കാണാന്‍ പര്യടനം നടത്തുന്ന ആളല്ല താനെന്നും 10 വര്‍ഷമായി വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മുന്‍ സര്‍ക്കാരുകളുമായി താരതമ്യം ചെയ്യുന്ന ജനങ്ങള്‍ നല്ല മാര്‍ക്കാണ് മോദി സര്‍ക്കാരിന് നല്‍കുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മോദിയോ ബിജെപിയോ അല്ല, ജനങ്ങളാണെന്നും മോദി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'ബിജെപിയെ വിജയിപ്പിക്കും എന്ന് ജനം പറയുന്നു, കോണ്‍ഗ്രസ് ജനവഞ്ചകര്‍': പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും, യൂണിഫോം സിവിൽ കോഡും പാർട്ടി അജൻഡകളിൽ പ്രധാനപ്പെട്ടവയാണെന്നും പ്രധാനമന്ത്രി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇവ നടപ്പിലാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത നിയമങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുന്നത് പുരോഗതിയിലേക്ക് കുതിക്കുന്ന സമൂഹത്തിന്റെ അടയാളമല്ലെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരെ മുൻ നിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പാർട്ടിയുടെ ക്ഷേമ പദ്ധതികൾ. മുദ്ര യോജന ഇതിനുള്ള മികച്ച ഉദാഹരണമാണ്. മൂന്ന് കോടിയിലധികം വീടുകളിലേക്കും 18000 ഗ്രാമങ്ങളിലേക്കും വൈദ്യുതി എത്തിക്കാൻ സർക്കാരിനായി. സ്റ്റാർട്ട് അപ്പുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് നയങ്ങൾ. വിജയത്തിലേക്കുള്ള പാതയിൽ പാർശ്വവൽക്കരിക്കപ്പെട്ടവരേയും ഒരുമിച്ച് ചേർത്താണ് ബിജെപിയുടെ പ്രവർത്തനമെന്നും മോദി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios