06:01 PM (IST) Jun 08

Malayalam News Liveമഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് നാട്ടുകാരുടെ പ്രതിഷേധം, ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്ന് ആരോപണം

ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

Read Full Story
05:45 PM (IST) Jun 08

Malayalam News Liveബിജെപിയുടെ മൂന്നാം സ്ഥാനാർഥി നീക്കം; മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ കോൺഗ്രസ്

മധ്യപ്രദേശിലെ എംഎൽഎമാരെ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാൻ നടപടി തുടങ്ങി കോൺഗ്രസ്. മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് ബിജെപി മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എംഎൽഎമാരെ മാറ്റുന്നത്.

Read Full Story
02:59 PM (IST) Jun 08

Malayalam News Liveതൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും; വിമത എംപിമാരുമായി കൂടിക്കാഴ്ച നടത്തി സുവേന്ദു അധികാരിയും

തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു.

Read Full Story
02:30 PM (IST) Jun 08

Malayalam News Liveഎംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്.

Read Full Story
02:12 PM (IST) Jun 08

Malayalam News Liveബലാത്സം​ഗ കേസ്‌ - പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല; ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി

ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ പാലക്കാ‌ട് കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല. മണ്ണാർക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്.

Read Full Story
01:50 PM (IST) Jun 08

Malayalam News Liveചിന്നക്കനാലിലെ കാട്ടാന ആക്രമണം - മാരിയുടെ മകനെ സർക്കാർ സംരക്ഷിക്കും; സഹായ പദ്ധതി തയ്യാറാക്കാൻ നിർദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ

ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കും. സഹായ പദ്ധതി തയ്യാറാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദേശം നൽകി.

Read Full Story
01:27 PM (IST) Jun 08

Malayalam News Liveസിബിഎസ്ഇ മൂല്യനിർണയം - കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്; നടപടി ദില്ലി ഹൈക്കോടതിയുടേത്

സിബിഎസ്ഇ മൂല്യനിർണയത്തിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും നോട്ടീസ്. ദില്ലി ഹൈക്കോടതിയുടെതാണ് നടപടി.

Read Full Story
01:11 PM (IST) Jun 08

Malayalam News Liveപെരുമഴയിൽ വിറച്ച് കേരളം, 2 സ്കൂളുകളിൽ അപകടം; പട്ടം സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണു, കൂടൽ സ്കൂളിൽ ആൽമരം കടപുഴകി, മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. തിരുവനന്തപുരം പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീഴുകയും പത്തനംതിട്ട കൂടൽ സ്കൂളിന് മുകളിൽ ആൽമരം കടപുഴകുകയും ചെയ്തു. മലപ്പുറത്ത് വിദ്യാർഥി മുങ്ങിമരിച്ചതുൾപ്പെടെ വിവിധയിടങ്ങളിൽ മഴക്കെടുതി രൂക്ഷമായി

Read Full Story
01:09 PM (IST) Jun 08

Malayalam News Liveമാസപ്പടി കേസ് - `എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ രേഖകൾ വിട്ടുനൽകരുത്'; ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ

മാസപ്പടി കേസിൽ എസ്എഫ്ഐഓ കുറ്റപത്രത്തിന്റെ രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയെ എതിർത്ത് സിഎംആർഎൽ. രേഖകൾ വിട്ടു നൽകരുതെന്നാണ് സിഎംആർഎല്ലിൻ്റെ ആവശ്യം.

Read Full Story
12:48 PM (IST) Jun 08

Malayalam News Liveറോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തു, പിന്നാലെ യുവതിക്ക് നേരെ ഇരുമ്പ് ചൂൽ കൊണ്ട് ആക്രമണം; അയൽവാസി പിടിയിൽ

റോഡിൽ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിയ്ക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ അയൽവാസിയായ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Full Story
12:41 PM (IST) Jun 08

Malayalam News Liveകരുനീക്കം പിഴച്ചു, സ്വന്തം പരാജയം കയ്യടിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി! നോർവേ കിരീട നേട്ടത്തിൽ പ്രഗ്നാനന്ദക്ക് വരവേൽപ്പ്, അഭിനന്ദനം, 50 ലക്ഷം പാരിതോഷികം

നോർവേ ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് അഭിനന്ദിക്കുകയും 50 ലക്ഷം രൂപ പാരിതോഷികം നൽകുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ഇരുവരും ചെസ്സ് കളിച്ചത് കൗതുകമായി, പ്രഗ്നാനന്ദ വിജയിച്ചു

Read Full Story
12:32 PM (IST) Jun 08

Malayalam News Liveതൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി; രാജ്യസഭാംഗത്വവും രാജി വെച്ചു

രാജ്യസഭാംഗത്വം രാജി വെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടു. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി.

Read Full Story
12:01 PM (IST) Jun 08

Malayalam News Liveമകനെ സ്കൂളിലാക്കാൻ പോകവെ കാട്ടാനയാക്രമണം, 37 കാരിക്ക് ജീവൻ നഷ്ടം, മകനും പരിക്ക്; സൂര്യനെല്ലിയിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ വിടാൻ പോയ യുവതി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കനത്ത മൂടൽമഞ്ഞ് കാരണം ആനയെ കാണാതെ മുന്നിൽപ്പെടുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ മകന് പരിക്കേൽക്കുകയും, വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തുകയും ചെയ്തു

Read Full Story
11:32 AM (IST) Jun 08

Malayalam News Liveപിണറായിയുടെ ചെരുപ്പിന്‍റെ വാറഴിക്കാൻ യോഗ്യതയുണ്ടോ? കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരൻ - രൂക്ഷ വിമർശനവുമായി എച്ച് സലാം

പിണറായി വിജയനെ പരിഹസിച്ച ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി സുധാകരൻ അധപതിച്ചുവെന്നും പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലെന്നും സലാം പറഞ്ഞു

Read Full Story
11:03 AM (IST) Jun 08

Malayalam News Liveഅഭിജിത് ദീപ്കെ സംസ്ഥാനങ്ങളിൽ നേരിട്ടെത്തും, അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് സിജെപി; വിദ്യാഭ്യാസ മന്ത്രി രാജിവച്ചില്ലെങ്കിൽ പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി പ്രതിഷേധം ശക്തമാക്കുന്നു. മന്ത്രി രാജിവച്ചില്ലെങ്കിൽ പാർട്ടി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിജെപി പ്രഖ്യാപിച്ചു

Read Full Story
09:56 AM (IST) Jun 08

Malayalam News Liveഇറാൻ്റെ മിസൈലാക്രമണം, 72 മണിക്കൂർ നേരത്തേക്ക് വ്യോമപാത അടച്ച് ഇറാഖ്; ഇറാനെ ചാരമാക്കുമെന്ന് ഇസ്രയേൽ, ആക്രമണം പാടില്ലെന്ന് ട്രംപ്, ജാഗ്രതയോടെ യുഎസ് സേന

ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് യുദ്ധഭീതി രൂക്ഷമായി. ഇസ്രയേൽ കനത്ത തിരിച്ചടി നൽകുമെന്ന് ഭീഷണി മുഴക്കുമ്പോൾ, പ്രത്യാക്രമണം നടത്തരുതെന്ന് അമേരിക്ക ആവശ്യപ്പെടുകയും ഇറാഖ് വ്യോമപാത അടയ്ക്കുകയും ചെയ്തതോടെ മേഖല കടുത്ത ജാഗ്രതയിലാണ്

Read Full Story
09:38 AM (IST) Jun 08

Malayalam News Liveഅറ്റകൈ പ്രയോഗം, അധ്യാപകർക്ക് 'ലോക്ക് ഡൗൺ', നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്ക് 'രഹസ്യ വാസം'; ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേനയും രംഗത്തിറങ്ങും

നീറ്റ് പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച തടയാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി കർശന സുരക്ഷാ നടപടികൾ ഏർപ്പെടുത്തി. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരെ പരീക്ഷ കഴിയുന്നത് വരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി പൂർണ്ണ നിരീക്ഷണത്തിലാക്കി

Read Full Story
08:15 AM (IST) Jun 08

Malayalam News Liveമാസപ്പടി കേസിൽ വീണയെ പൂട്ടാൻ ഇഡി, നിർണായകമായ 134 രേഖകൾ തേടി കോടതിയിൽ; ചോദ്യം ചെയ്യും മുന്നേ പരമാവധി തെളിവുകൾ ഉറപ്പാക്കാൻ നീക്കം

മാസപ്പടി കേസിൽ വീണ വിജയനെതിരെ ഇഡിയുടെ നിർണായക നീക്കം. എസ്എഫ്ഐഒ പിടിച്ചെടുത്ത 134 സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് ഇഡി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചു. വീണയെ ചോദ്യം ചെയ്യുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഈ നീക്കമെന്നാണ് സൂചന

Read Full Story