വാഹനത്തില്‍ ഉണ്ടായിരുന്ന മോത്തിലാലിന്‍റെ ഭാര്യ ഗുരതര പരിക്കുകളോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഗൊരഖ്പൂര്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേഴ്സണല്‍ സ്റ്റാഫ് വാഹനാപകടത്തില്‍ മരിച്ചു. ഗോരഖ്പൂര്‍ ക്യാപ് ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയായ മോത്തി ലാല്‍ ആണ് മരിച്ചത്. ബസ്തിയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്നു കാർ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന മോത്തിലാലിന്‍റെ ഭാര്യ ഗുരതര പരിക്കുകളോടെ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പേഴ്സണല്‍ സ്റ്റാഫിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.
"ഗൊരഖ്പൂരിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലെ ജീവനക്കാരനായിരുന്ന മോത്തിലാൽ സിംഗ് ജിയുടെ അപകടമരണത്തിൽ മഹാരാജ് ജി (യോഗി ആദിത്യനാഥ്) അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിച്ചുകൊണ്ട് മഹാരാജ് ജി കുടുംബത്തെ അനുശോചനം അറിയിച്ചു - മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഗൊരഖ്പൂരിലെ യോഗി ആദിത്യനാഥിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു മോത്തിലാലിൻ്റെ പ്രവര്‍ത്തനം. യോഗിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലുള്ളവരുടെ പരാതികൾ കൈകാര്യം ചെയ്തിരുന്നതും ഗൊരഖ്പൂര്‍ ക്ഷേത്രത്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതും മോത്തിലാലായിരുന്നു.
- കണ്ണീരോടെ അമ്മയുടെ ശവമഞ്ചം തോളില്‍ ചുമന്ന് മകള്‍; ആശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടി ബന്ധുക്കള്‍, സൊനാലിക്ക് വിട
- 'നിയമ സംവിധാനങ്ങൾ ഭാരതീയവത്കരിക്കണം, സുപ്രീംകോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്': ജസ്റ്റിസ് രമണ
- ആൺസുഹൃത്തിന് വേണ്ടി പെൺകുട്ടികളുടെ തമ്മിൽ തല്ല്, ഓടിക്കൂടി ജനം, ഓടി രക്ഷപ്പെട്ട് യുവാവ്!
ഹേമന്ത് സോറനെ ഗവര്‍ണര്‍ അയോഗ്യനായി പ്രഖ്യാപിച്ചേക്കും; ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാവാൻ സാധ്യത?
റാഞ്ചി: ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന കാര്യത്തിൽ നാളെ നിര്‍ണായക തീരുമാനമുണ്ടാക്കാൻ സാധ്യത. മുഖ്യമന്ത്രി ഹേമന്ത് സോറനെനാളെ ഗവര്‍ണര്‍ അയോഗ്യനാക്കി പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഗവര്‍ണര്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നൽകിയേക്കും.
ഹേമന്ത് സോറനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനം രാജ്ഭവനിൽ നിന്നും പുറത്തു വന്നാൽ പിന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എത്രയും പെട്ടെന്ന് രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയും ഇതോടെ രാജിവയ്ക്കും. ആറ് മാസത്തിനുള്ളിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാൽ ഹേമന്ത് സോറന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാം. വിജ്ഞാപനം പുറത്തു വന്നാലുടൻ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും സോറനുമായി അടുത്ത വൃത്തങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്.
ഗവർണർ തീരുമാനം പ്രഖ്യാപിക്കാനിരിക്കെ റാഞ്ചിയിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ മന്ത്രിമാരുമായി ചർച്ച നടന്നു. അഡ്വക്കറ്റ് ജനറലും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജി വെക്കേണ്ട സാഹചര്യമുണ്ടായാല്‍ ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്നാണ് സൂചനകള്‍. എന്നാല്‍ രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് ഭരണപക്ഷ എംഎല്‍എമാരെ തങ്ങളുടെ പക്ഷത്തേക്ക് എത്തിക്കാൻ ബിജെപിക്കായാല്‍ ജാർഖണ്ഡില്‍ ഭരണം മാറി മറയും.
നിലവില്‍ 81 അംഗ നിയമസഭയില്‍ 51 എംഎല്‍എമാരാണ് സർക്കാര്‍ രൂപികരിച്ച ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. പ്രതിപക്ഷത്തുള്ള എൻഡിഎക്ക് 30 എംഎല്‍എമാരുണ്ട്. ബിഹാറില്‍ എൻഡിഎ സഖ്യസർക്കാരില്‍ നിന്ന് ജെഡിയു വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇത് മറികടക്കാൻ ജാർഖണ്ഡിലെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമം.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തില്‍ നിലപാടെക്കാനിരിക്കെ ദില്ലിയിലെത്തിയ ജാർഖണ്ഡ് ഗവർണർ രമേഷ് ഭായിസ് ഇന്നാണ് റാഞ്ചിയില്‍ തിരിച്ചെത്തിയത്.
ഹേമന്ത് സോറൻ സ്വന്തം പേരില്‍ ഖനി അനുമതി നല്‍കിയെന്ന ബിജെപി പരാതിയാണ് നിയമസഭാഗത്വം റദ്ദാക്കപ്പെടുന്നതിലേക്ക് എത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അധികാര ദുർവിനിയോഗം നടത്തി, ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനം നടന്നു എന്നൊക്കെയായിരുന്നു ഉയർന്ന ആരോപണം. ഇത് ശരിവെച്ചാണ് കടുത്ത നടപടി തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തത്. എന്നാല്‍ എന്നാല്‍ ഇത് സംബന്ധിച്ച് തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു. ബിജെപിക്കെതിരെയും സോറൻ വിമർശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി കമ്മീഷൻ ആയി മാറിയെന്നായെന്ന് ജാർഖണ്ഡ് മുക്തി മോർച്ചയും കുറ്റപ്പെടുത്തി.
