Asianet News MalayalamAsianet News Malayalam

റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം; മരിച്ച കർഷകന്റെ കുടുംബം ദില്ലി ഹൈക്കോടതിയിൽ

കർഷകന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ട്രാക്ടർ മറിഞ്ഞുള്ള അപകടത്തിൽ കർഷകൻ മരിച്ചെതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

Petition filed in Delhi HC by family of farmer who died in Republic Day violence
Author
Delhi, First Published Feb 11, 2021, 10:51 AM IST

ദില്ലി: റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിനിടെ മരിച്ച കർഷകൻ നവറീത് സിങ്ങിന്റെ കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചു. നവറീതിന്റെ മരണത്തെ സംബന്ധിച്ച് പൊലീസ് പറയുന്ന വിശദീകരണം വിശ്വസിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കർഷകന്റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ട്രാക്ടർ മറിഞ്ഞുള്ള അപകടത്തിൽ കർഷകൻ മരിച്ചെതെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കർഷക സംഘടനകൾ. ഈ മാസം 18ന് ട്രെയിൻ തടയൽ സമരം നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച ഇന്നലെ അറിയിച്ചിരുന്നു.  ഉച്ചയ്ക്ക് 12 മുതൽ 4 വരെ രാജ്യവ്യാപക ട്രെയിൻ തടയൽ സമരത്തിനാണ് തീരുമാനം. 

Follow Us:
Download App:
  • android
  • ios