Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാര്‍; 2014 ലെ ഭരണഘടന ബഞ്ചിന്‍റെ വിധി പുനപരിശോധിക്കണമെന്ന് ഹര്‍ജി

2014 ഭരണഘടന ബഞ്ചിന്‍റെ വിധി പുനപരിശോധിക്കണമെന്നാണ് ഹർജി ആവശ്യപ്പെടുന്നത്. 

Petition to reconsider ruling that Kerala has no authority to build new dam in Mullaperiyar
Author
First Published Dec 13, 2022, 2:58 PM IST


ദില്ലി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാൻ കേരളത്തിന് അധികാരമില്ലെന്ന സുപ്രിം കോടതി വിധി  പുനപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഹർജി. 2014 ഭരണഘടന ബഞ്ചിന്‍റെ വിധി പുനപരിശോധിക്കണമെന്നാണ് ഹർജി ആവശ്യപ്പെടുന്നത്. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന് സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് ഹർജിയിൽ പറയുന്നു. അഭിഭാഷകൻ മാത്യു നെടുംമ്പാറ ചീഫ് ജസ്റ്റിസിന് മുൻപാകെ ഹർജി പരാമർശിച്ചു. ഹർജി പരിശോധിച്ച ശേഷം പരിഗണിക്കുന്ന കാര്യം  അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഭിഭാഷകരായ വിൽസ് മാത്യു,   മാത്യു നെടുംമ്പാറ എന്നിവരാണ് പുനഃ പരിശോധനാ ഹര്‍ജി നൽകിയത്. 

കാലാവസ്ഥാ വ്യതിയാനങ്ങളുടെ കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന് താഴെ താമസിക്കുന്ന 60 ലക്ഷത്തോളം കേരളീയരുടെ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന ഗുരുതരമായ ഭീഷണിക്ക് പരിഹാരമായി പുതിയ അണക്കെട്ട് നിർമ്മിക്കുകയാണ്  ഏക പരിഹാരമെന്ന് ഹര്‍ജിയില്‍ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന് ആയുസ്സ് ഏറെയായതിനാല്‍ 40 വർഷം മുമ്പ് കേരള സർക്കാർ ഒരു പുതിയ അണക്കെട്ട് നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, 2006 -ൽ മുല്ലപ്പെരിയാർ പരിസ്ഥിതി ഫോറം കേസിൽ സുപ്രിംകോടതി, അണക്കെട്ട് സുരക്ഷിതമാണെന്നും അത് പൊട്ടിയാലും ജലം ഇടുക്കി ജലസംഭരണിയിലേക്ക് പോകുമെന്നും അവകാശപ്പെട്ടു. മാത്രമല്ല കാലവര്‍ഷം ഏറ്റവും കൂടിയ കാലത്ത് പോലും പകുതിയോളം നിറയാത്ത ഇടുക്കി ജലസംഭരണിയിലേക്ക് ഈ ജലം പോകുമെന്നും വിധിച്ചിരുന്നു. 

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആയിരങ്ങൾ ഒഴുകിപ്പോകുമെന്നത് കോടതി ശ്രദ്ധിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2000 അടി ഉയരത്തിൽ നിന്ന് പശ്ചിമഘട്ടത്തിന്‍റെ താഴ്‌വരയിലേക്ക് വെള്ളം കുത്തിയൊഴികിയാല്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മരണം സംഭവിച്ചേക്കാം. അതോടൊപ്പം കോടതി അനുമാനിച്ച തരത്തില്‍ വെള്ളം താഴേക്ക് ഒഴുകണമെന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 
 

കൂടുതല്‍ വായനയ്ക്ക്:   Mullaperiyar | 'പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരം'; സുപ്രീംകോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം 

കൂടുതല്‍ വായനയ്ക്ക്:   Mullaperiyar | മുല്ലപ്പെരിയാർ ചോദ്യോത്തരവേളയിൽ;പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി

 

Latest Videos
Follow Us:
Download App:
  • android
  • ios