സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്. 

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96 ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്.