Asianet News MalayalamAsianet News Malayalam

രാമന്റെ ഇന്ത്യയില്‍ 93, സീതയുടെ നേപ്പാളില്‍ 53, രാവണന്റെ ലങ്കയില്‍ 51; വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വില മുകളിലോട്ടാണ്. മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില.
 

Petrol price 93 in Ram's India: Rajya Sabha MP Subramanian Swamy
Author
New Delhi, First Published Feb 2, 2021, 11:23 PM IST

ദില്ലി: രാജ്യത്തെ ഇന്ധന വിലക്കയറ്റത്തില്‍ വിമര്‍ശനവുമായി രാജ്യസഭ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ഇന്ധന വില താരതമ്യം ചെയ്തായിരുന്നു ട്വീറ്റ്. രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളില്‍ 53രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപയും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്തെ ഇന്ധന വില മുകളിലോട്ടാണ്. മുംബൈയില്‍ 92.86 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 86.30 രൂപയും. ദില്ലിയില്‍ 83.30 രൂപ പെട്രോളിനും 76.48 രൂപ ഡീസലിനും കൊടുക്കണം. ഇനി പെട്രോള്‍, ഡീസല്‍ വില വര്‍ധനവുണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
 

Follow Us:
Download App:
  • android
  • ios