Asianet News MalayalamAsianet News Malayalam

'ഡെല്‍റ്റ വകഭേദത്തെ ചെറുക്കും'; ഫൈസര്‍ വാക്സീന്‍ 90 % സുരക്ഷ നല്‍കുമെന്ന് കമ്പനി

ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ക്ക് 'ഡെല്‍റ്റ', 'കാപ്പ' എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

Pfizer will fight against delta variant
Author
Delhi, First Published Jun 24, 2021, 6:42 PM IST

ദില്ലി: ഡെൽറ്റ വകഭേദത്തെ ചെറുക്കാന്‍ ഫൈസര്‍ വാക്സീന് ശേഷിയുണ്ടെന്ന് കമ്പനി. വാക്സീന്‍ 90 ശതമാനം സുരക്ഷ നല്‍കുമെന്നും ഫൈസര്‍ അവകാശപ്പെട്ടു. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ക്ക് 'ഡെല്‍റ്റ', 'കാപ്പ' എന്നീ വകഭേദങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുമെന്ന് ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

'സെല്‍' എന്ന പ്രമുഖ പ്രസിദ്ധീകരണത്തിലാണ് ഗവേഷകര്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആസ്ട്രാസെനേക്ക- ഫൈസര്‍ വാക്‌സീനുകള്‍ സ്വീകരിച്ച വ്യക്തികളിലെ രക്തത്തിലടങ്ങിയിരിക്കുന്ന ആന്റിബോഡികളുടെ കഴിവിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios