Asianet News MalayalamAsianet News Malayalam

വ്യോമസേനാ വിമാനങ്ങൾ തകർന്ന സംഭവം: പൈലറ്റ് മരിച്ചു, വിമാനങ്ങൾ കൂ‌ട്ടിയിടിച്ചോ എന്നതിൽ അന്വേഷണം

കഴിഞ്ഞ ദിവസം പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നു വീണത്.

Pilot dies after Indian air force flights accident
Author
First Published Jan 29, 2023, 7:54 AM IST

ദില്ലി: മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേന വിമാനങ്ങൾ തകർന്നുണ്ടാ‌യ അപകടത്തിൽ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന. അപകടകാരണം വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ എന്നതാണ് അന്വേഷിക്കുക. അപകടത്തിൽ രണ്ട് വിമാനങളും പൂർണ്ണമായി തകർന്നിരുന്നു. 

കഴിഞ്ഞ ദിവസം പുലർച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തിൽ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സുഖോയ് വിമാനത്തിൽ രണ്ട് പൈലറ്റുമാരും മിറാഷിൽ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മോറേനയിൽ വീണ വിമാനത്തിലൊന്ന് പൂർണ്ണമായി കത്തി നശിച്ചു. 

വിമാന ഭാഗങ്ങൾ പതിച്ച ഭരത്പൂരും മൊറേനയും തമ്മിൽ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം ,വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങൾ പതിച്ചത്. അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയിൽ നിന്ന് വിവരങ്ങൾ തേടി. സംയുക്ത സൈനിക മേധാവി, വ്യോമസേന മേധാവി അടക്കമുള്ളവർ മന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. 

രാജസ്ഥാനിൽ വീണത് മധ്യപ്രദേശിൽ തകർന്ന വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സ്ഥിരീകരണം

Follow Us:
Download App:
  • android
  • ios