Asianet News MalayalamAsianet News Malayalam

റെ​യി​ല്‍​വെയി​ല്‍ 2024ഓ​ടെ സമ്പൂർണ വൈ​ദ്യു​തീ​ക​ര​ണം: പീയുഷ് ഗോയല്‍

2030 ആ​കു​ന്ന​തോ​ടെ നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്കാ‍​യി റെ​യി​ല്‍​വെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​വും മു​ന്നി​ലു​ണ്ട്. ശു​ചി​യാ​യ ഊ​ര്‍​ജ​ത്തി​ലും ക​രു​ത്തി​ലും അ​ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

piyush goyal says railway to go 100 percent electric by 2024
Author
Delhi, First Published Jan 27, 2020, 8:53 PM IST

ദില്ലി: റെ​യി​ല്‍​വെ​യി​ല്‍ 2024ഓ​ടെ സമ്പൂർണ വൈ​ദ്യു​തീ​ക​ര​ണം നടപ്പാക്കുമെന്ന് കേ​ന്ദ്ര​മ​ന്ത്രി പീയുഷ് ഗോയല്‍.  ഇതോടെ സമ്പൂർണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി  ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ മാ​റുമെന്നും പ​രി​സ്ഥി​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധാ​ലു​വാ​ണ് ന​മ്മ​ളെ​ന്നും പീയുഷ് ഗോയല്‍ പ​റ​ഞ്ഞു.
 
ദില്ലിയിൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ബ്ര​സീ​ല്‍ ബി​സി​ന​സ് ഫോ​റ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റെ​യി​ല്‍​വെ മ​ന്ത്രി. 2030 ആ​കു​ന്ന​തോ​ടെ നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്കാ‍​യി റെ​യി​ല്‍​വെ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​വും മു​ന്നി​ലു​ണ്ട്. ശു​ചി​യാ​യ ഊ​ര്‍​ജ​ത്തി​ലും ക​രു​ത്തി​ലും അ​ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

Read Also: മൂന്നുനാല് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവെ പൂണ്ണമായും വൈദ്യുതിവത്കരിക്കും: പീയുഷ് ​ഗോയൽ

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ പു​റ​ന്തു​ള്ളു​ന്ന കാ​ര്‍​ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡി​ന്‍റെ അ​ള​വ് 6.84 മി​ല്യ​ണ്‍ ട​ണ്ണെ​ന്നാ​ണ് നീ​തി ആ​യോ​ഗ് ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്ന​ത്. റെ​യി​ല്‍​വെ വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​ലി​യ തോ​തി​ല്‍ കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Follow Us:
Download App:
  • android
  • ios