'ചേംബറിലെത്തി വ്യക്തിപരമായി കാണാൻ ആഗ്രഹമുണ്ട്. ഇതുവരെ പ്രധാനമന്ത്രിയായി മാത്രമാണ് കണ്ടിരുന്നത്'

ദില്ലി: ലോക്സഭയിൽ ഗുലാം നബി ആസാദുമായുള്ള ബന്ധം വിശദീകരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി. കരഞ്ഞുകൊണ്ടാണ് നരേന്ദ്ര മോദി രാജ്യസഭയിലെ പ്രതിപക്ഷ നേതാവിനെ കുറിച്ച് സംസാരിച്ചത്. ഗുലാം നബി ആസാദിനെ പുകഴ്ത്തി സംസാരിച്ച അദ്ദേഹം, പാർട്ടി താല്പര്യത്തെക്കാൾ രാജ്യത്തിൻറെയും സഭയുടെയും താല്പര്യത്തിന് ഗുലാംനബി പ്രാധാന്യം നൽകിയെന്നും പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നരേന്ദ്ര മോദിയെ ഇനി ഒരിക്കൽ വ്യക്തിപരമായി കാണാൻ ശ്രമിക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. ചേംബറിലെത്തി വ്യക്തിപരമായി കാണാൻ ആഗ്രഹമുണ്ട്. ഇതുവരെ പ്രധാനമന്ത്രിയായി മാത്രമാണ് കണ്ടിരുന്നത്. ഇന്നത്തെ കണ്ണുനീരിന് ഏറെ പ്രാധാന്യമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.