അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത്. ഇതിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഗപുരുഷനാണെന്നും അതുകൊണ്ട് തന്നെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേരിട്ടതില്‍ തെറ്റില്ലെന്നും യോഗ ആചാര്യന്‍ ബാബാ രാംദേവ്. പഴയകാലത്തെ കെട്ടിടങ്ങള്‍ക്കും സ്മാരകങ്ങള്‍ക്കും അന്നത്തെ പ്രധാനപ്പെട്ട വ്യക്തികളുടെ പേര് നല്‍കാമെങ്കില്‍ ഇന്നത്തെ കാലത്തെ പ്രധാന വ്യക്തികളുടെ പേര് സ്‌റ്റേഡിയങ്ങള്‍ക്കും നല്‍കാം. നരേന്ദ്ര മോദി ഇക്കാലത്തെ പ്രധാനപ്പെട്ട വ്യക്തിയാണ്, യുഗപുരുഷന്‍- രാംദേവ് പറഞ്ഞു. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിനാണ് പ്രധാനമന്ത്രിയുടെ പേര് നല്‍കിയത്. ഇതിനെ വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.