ഉച്ചകോടിക്കിടെ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു കാഴ്ച. ചോദ്യങ്ങള്‍ക്ക് ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇതോടെയാണ് ട്രംപ് പ്രധാനമന്ത്രിക്ക് പിന്തുണയുമായിയെത്തിയത്.

ബിയാറിറ്റ്സ് (ഫ്രാന്‍സ്): അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് ഹിന്ദിയില്‍ സംസാരിച്ച പ്രധാനമന്ത്രിക്ക് കട്ട സപ്പോര്‍ട്ടുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ഫ്രാന്‍സിലെ ജി 7 ഉച്ചകോടി വേദിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. 

ഉച്ചകോടിക്കിടെ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു കാഴ്ച. നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ വിഷയമെന്തായിരുന്നുവെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം. ഞങ്ങളെ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നതാകും ഉചിതം, അതിന് ശേഷം അറിയിക്കാമെന്നായിരുന്നു പ്രധാനമന്ത്രി മോദി മറുപടി നല്‍കിയത്. ഹിന്ദിയിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇതോടെയാണ് ട്രംപ് പ്രധാനമന്ത്രിക്ക് പിന്തുണയുമായിയെത്തിയത്. 

സത്യത്തിൽ ഇദ്ദേഹത്തിനു നന്നായി ഇംഗ്ലിഷ് സംസാരിക്കാനറിയാം, പക്ഷേ ഇപ്പോൾ താൽപര്യമില്ലെന്നു മാത്രമെന്ന് ട്രംപ് പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു. പ്രധാനമന്ത്രിയും പൊട്ടിച്ചിരിയില്‍ ഭാഗമായി. ഉറക്കെ ചിരിച്ച്, വലംകൈ കൊണ്ട് യുഎസ് പ്രസിഡന്‍റിന്‍റെ കൈ കവർന്ന പ്രധാനമന്ത്രി ഇടത് കൈത്തലം കൊണ്ട് ചങ്ങാതിയോടെന്ന രീതിയിൽ ഉറക്കെയടിച്ചാണ് പ്രതികരിച്ചത്.

Scroll to load tweet…

ഫലിതം കുറിക്കുകൊണ്ട സന്തോഷനിമിഷം ട്രംപും ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോദിക്കു നേരെ വിരൽ ചൂണ്ടി അദ്ദേഹം വിശാലമായി ചിരിക്കുന്ന ട്രംപിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.