Asianet News MalayalamAsianet News Malayalam

മോദി..മോദിയെന്ന് ആർപ്പുവിളിച്ച് ജനം; പ്രോട്ടോകോൾ ലംഘിച്ച് കാർ നിർത്തി പുറത്തിറങ്ങി പ്രധാനമന്ത്രി -വീഡിയോ

'മോദി, മോദി' എന്ന മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ ആവേശഭരിതനായ മോദി, കാറിൽ നിന്നിറങ്ങി ഇരുകൈകളും ഉയർത്തി വീശി അഭിവാദ്യം ചെയ്തു.

PM Modi break protocol to wish people in Bengaluru
Author
First Published Nov 11, 2022, 5:43 PM IST

ബെം​ഗളൂരു: ബെം​ഗളൂരുവിൽ തന്നെ കാണാൻ റോഡരികിൽ തടിച്ചുകൂടിയ ജനത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോഡരികിൽ കാത്തുനിന്ന അനുയായികളെ അഭിവാദ്യം ചെയ്യാൻ പ്രോട്ടോക്കോൾ തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാറിൽ നിന്ന് ഇറങ്ങി. കർണാടക നിയമസഭയായ  വിധാന സൗധയ്ക്ക് സമീപമുള്ള ജങ്ഷനിലാണ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രധാനമന്ത്രി ആദ്യം കാർ നിർത്തി ഇറങ്ങിയത്. 'മോദി, മോദി' എന്ന മുദ്രാവാക്യം മുഴക്കുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ ആവേശഭരിതനായ മോദി, കാറിൽ നിന്നിറങ്ങി ഇരുകൈകളും ഉയർത്തി വീശി അഭിവാദ്യം ചെയ്തു.

'വന്ദേ ഭാരത് എക്‌സ്‌പ്രസ്, ഭാരത് ഗൗരവ് കാശി ദർശൻ' എന്നീ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ ക്രാന്തിവീര സങ്കൊല്ലി രായണ്ണ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പിന്നീട്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ-2 ഉദ്ഘാടനം ചെയ്യുന്നതിനായി കെഎസ്ആർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ജംഗ്ഷനിലും പ്രധാനമന്ത്രി കാർ നിർത്തി പുറത്തേക്ക് ഇറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. 

ബെം​ഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ-2 പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തു. 5,000 കോടി രൂപ ചെലവിലാണ് പരിസ്ഥിതി സൗഹൃദ ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. 'ടെർമിനൽ ഇൻ എ ഗാർഡൻ' എന്നാണ് പുതിയ ടെർമിനലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ടെർമിനൽ പ്രതിവർഷം 2.5 കോടി യാത്രക്കാർക്ക് സേവനം നൽകും. പുതിയ ടെർമിനൽ വാസ്തുവിദ്യാ വിസ്മയമാണെന്നും രാജ്യത്തെ തന്നെ ആദ്യത്തെ പൂന്തോട്ട ടെർമിനൽ ആയിരിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. അകത്തും പുറത്തും പൂച്ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഹാ​ഗിംങ് ​ഗാർഡനും പ്രധാന സവിശേഷതയാണ്. കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുകയും ചെയ്തു. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായ കെംപഗൗഡ 600 വർഷങ്ങൾക്ക് മുമ്പാണ് ബെംഗളൂരു ന​ഗരം സ്ഥാപിച്ചത്. കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഗാർഡൻ ടെർമിനൽ, കെംപ​ഗൗഡയുടെ 108 അടി ഉയരമുള്ള കൂറ്റൻ പ്രതിമ; ബെം​ഗളൂരുവിൽ മോദിക്ക് ഉദ്ഘാടന തിരക്ക്

Follow Us:
Download App:
  • android
  • ios