Asianet News MalayalamAsianet News Malayalam

ജി7 ഉച്ചകോടിക്ക് മോദി ലണ്ടനിലേക്കില്ല

ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്.
 

PM Modi cancels G7 summit in London
Author
New Delhi, First Published May 12, 2021, 9:26 AM IST

ദില്ലി: കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുന്നില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി റദ്ദാക്കുന്നത്. ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്. എന്നാല്‍ രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് മോദി തീരുമാനിക്കുകയായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ വെര്‍ച്വലായി അദ്ദേഹം തന്റെ സന്ദേശം കൈമാറിയേക്കും. നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ജി7 രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ചക്ക് ലണ്ടനിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ടീം അംഗങ്ങളില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൂടിക്കാഴ്ചകള്‍ ഒഴിവാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios