കുളുവിൽ കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി മോദി സോഷ്യൽ‍മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

ദില്ലി: അന്താരാഷ്ട്ര ദസറ ആഘോഷത്തിന് കുളുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻവരവേൽപ്. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. അദ്ദേഹം രഥയാത്രയിലും പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്നതിന്റെ വീഡിയോ പ്രധാനമന്ത്രി മോദി സോഷ്യൽ‍മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ക്ഷേത്ര സന്ദർശനത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു. കാലം മാറിയതോടെ കുളു ഉൾപ്പെടെ ഹിമാചൽ പ്രദേശ് മുഴുവനും മാറിയെന്നും എന്നാൽ ജനങ്ങൾ അവരുടെ സംസ്കാരത്തെ കൂടുതൽ ശക്തിപ്പെടുത്തിയതിൽ സന്തോഷവാനാണെന്നും മോദി ട്വീറ്റ് ചെയ്തു.

Scroll to load tweet…

വർഷങ്ങളായി മുന്നോട്ട് പോകാൻ നമ്മെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ സംസ്കാരമാണ് നമ്മുടെ യഥാർത്ഥ പൈതൃകമെന്നും നമ്മൾ ലോകത്ത് എവിടെ ജീവിച്ചാലും ഈ തിരിച്ചറിവ് നമുക്ക് പൈതൃകത്തെ ഓർമപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Scroll to load tweet…