ആശിഷ് യെച്ചൂരിക്ക് 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. 

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി. ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി തന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഈ ദുരന്തത്തിലും, നികത്താനാവാത്ത നഷ്ടത്തിലും സീതാറാം യെച്ചൂരിയുടെ കുടുംബത്തിനെ ആദരാഞ്ജലികള്‍ അറിയിക്കുന്നതായി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ആശിഷ് യെച്ചൂരിക്ക് 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. 

ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്. ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. 

മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. 

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'