ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന നേതാക്കളിലൊരാളാണ് മോദി...

ദില്ലി: ട്വിറ്ററിനും ഫേസ്ബുക്കിനും പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ ലോക നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ ഞായറാഴ്ചയോടെ മോദിക്ക് മൂന്ന് കോടി ഫോളോവേഴ്സ് തികഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന നേതാക്കളിലൊരാളാണ് മോദി. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ 2.56 കോടി ഫോളോവേഴ്സുമായും അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ 2.48 കോടി ഫോളോവേഴ്സുമായും ഒപ്പമുണ്ട്. 

ട്വിറ്ററില്‍ മോദിക്ക് 5.07 കോടി ഫോളോവേഴ്സാണ് ഉള്ളത്. എന്നാല്‍ ട്വിറ്ററില്‍ നമ്പര്‍ വണ്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആണ്. 6.57 കോടിയാണ് ട്വിറ്ററിലെ ട്രംപിന്‍റെ ഫോളോവേഴ്സ്. അതേസമം 1.49 കോടി ഫോളോവേഴ്സാണ് ട്രംപിന് ഇന്‍സ്റ്റഗ്രാമിലുള്ളത്.