സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയ വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിനെ തുടർന്ന് ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷൂ ഗുപ്തയെയും മാറ്റി. എൽപി സീതാറാമിനെ പുതിയ ചെയർമാനായും വരുൺ ഭരദ്വാജിനെ പുതിയ സെക്രട്ടറിയായും നിയമിച്ചു

ദില്ലി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാല പിന്നാലെ കൂട്ട നടപടിയുമായി കേന്ദ്രസർക്കാർ. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സി ബി എസ് ഇയുടെ പുതിയ ചെയർമാനായി എൽ പി സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ നിയമനങ്ങൾ. വിവാദത്തെത്തുടർന്ന് സി ബി എസ് ഇ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ രാഹുൽ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റി. കൃഷി, കർഷക ക്ഷേമ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായാണ് രാഹുൽ സിങ്ങിന്റെ പുതിയ നിയമനം. പരീക്ഷാ പുനർമൂല്യനിർണയത്തിലും കംപ്യൂട്ടർ അധിഷ്ഠിത ഓൺ സ്ക്രീൻ മാർക്കിംഗ് രീതിയിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ പ്രതിപക്ഷം വലിയ തോതിൽ വിമർശനം അഴിച്ചുവിട്ടതോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ നേരിട്ട് ഇടപെട്ടതും ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായതും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണ സമിതിയെയും നിയോഗിച്ചു

ഇതിനൊപ്പം തന്നെ സി ബി എസ് ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് അന്വേഷണസമിതിയും നിയോഗിച്ചിട്ടുണ്ട്. എസ് രാധ ചൗഹാൻ ആണ് ആഭ്യന്തര അന്വേഷണസമിതി ചുമതല. നിലവിൽ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിക്കുകയായിരുന്നു. കമ്പ്യൂട്ടർ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന സ്വകാര്യ കമ്പനിക്കെതിരെയും ഓൺ സ്ക്രീൻ മാർക്കിംഗ് സേവനങ്ങളിലെ വീഴ്ചകളെക്കുറിച്ചും നിലവിൽ പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണയത്തിലും സുതാര്യത ഉറപ്പാക്കുന്നതിനും സി ബി എസ് ഇയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്നതിനും വേണ്ടിയാണ് പുതിയ ഉദ്യോഗസ്ഥരെ അടിയന്തരമായി ചുമതല ഏൽപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

YouTube video player