ദില്ലിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. നാവിക സേനയ്ക്ക് റഫാൽ വിമാനങ്ങൾ വാങ്ങുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ദില്ലി : പ്രതിരോധ, ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ- ഫ്രാൻസ് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ദില്ലിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. നാവിക സേനയ്ക്ക് റഫാൽ വിമാനങ്ങൾ വാങ്ങുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് മീറ്റിംഗിന് ശേഷം നടന്ന പ്രസ് മീറ്റിൽ നരേന്ദ്ര മോദി വ്യക്തമാക്കി.
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ നരേന്ദ്ര മോദി ഫ്രാൻസിന്റെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ കണ്ടിജന്റും റാഫേൽ യുദ്ധവിമാനങ്ങളും അണിനിരന്നു. എലിസി കൊട്ടാരത്തിൽ ഒരുക്കിയ വിരുന്നിലും മോദി പങ്കെടുത്തു. ഏറ്റവും ഉയർന്ന ഫ്രഞ്ചു ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
അതേ സമയം, ഫാൻസിലെ ഇന്ത്യക്കാർക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പ്രഖ്യാപനം നടത്തി. ഇന്ത്യൻ യുപിഐ പേയ്മെന്‍റ് സംവിധാനം ഇനി ഫ്രാൻസിലും ഉപയോഗിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽ ഇന്ത്യൻ സമൂഹത്തിന് മുന്നിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതുവഴി ഫ്രാൻസിലെ ഇന്ത്യക്കാർക്ക് വലിയ സാധ്യത തെളിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.മാർസയിൽ പുതിയ കോൺസുലേറ്റ് തുറക്കാനും തീരുമാനമായി.
പ്രധാനമന്ത്രിക്ക് ഫ്രാന്‍സിലെ പരമോന്നത ബഹുമതി സമ്മാനിച്ച് ഇമ്മാനുവൽ മാക്രോണ്‍

