അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാച്യൂ ഓഫ് യൂണിറ്റിയെയും സബര്‍മതിയെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 145ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്ദാ ദിവസിലാണ് പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചത്. 

200 കിലോമീറ്ററാണ് സബര്‍മതി നദീമുഖത്ത് നിന്ന് പ്രതിമ നില്‍ക്കുന്ന കെവാഡിയയിലേക്കുള്ള ദൂരം. റോഡ് മാര്‍ഗം നാല് മണിക്കൂര്‍ വേണ്ടപ്പോള്‍ സീ പ്ലെയിന്‍ മാര്‍ഗം 45 മിനിറ്റ് മാത്രം മതി. ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലക്ക് സീ പ്ലെയിന്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.  പ്രതിദിനം രണ്ട് സര്‍വീസാണ് തുടക്കത്തില്‍. സ്‌പൈസ് ജെറ്റിനാണ് നടത്തിപ്പ് ചുമതല. 

കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു സീപ്ലെയിനിന്റെ ഉദ്ഘാടനം. സ്റ്റാച്യൂ ഓഫ് യൂണിക്ക് സമീപം ഏക്താ മാള്‍ അടക്കം 17 പദ്ധതികളാണ് ഗുജറാത്തില്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.