Asianet News MalayalamAsianet News Malayalam

Mann ki Baat : മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30-നാണ് ഈ വർഷത്തെ ആദ്യ മൻ കി ബാത്ത്...

PM Modi invites ideas for Mann ki baat
Author
Delhi, First Published Jan 19, 2022, 3:41 PM IST

ദില്ലി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള (Mann Ki Baat) ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). പ്രധാനമന്ത്രി തന്റെ ട്വിറ്റർ (Twitter) അക്കൌണ്ടിലൂടെയാണ് ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30-നാണ് ഈ വർഷത്തെ ആദ്യ മൻ കി ബാത്ത്. 

ട്വീറ്റ് ഇങ്ങനെ

"ഈ മാസം 30-ന്, 2022-ലെ ആദ്യത്തെ മൻ കി ബാത്ത്‌  നടക്കും. പ്രചോദനാത്മകമായ ജീവിത കഥകളും വിഷയങ്ങളും സംബന്ധിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. @mygovindia അല്ലെങ്കിൽ നമോ  ആപ്പിൽ അവ പങ്കിടുക. 1800-11-7800 ൽ  ഡയൽ ചെയ്തും  നിങ്ങളുടെ സന്ദേശം രേഖപെടുത്താം ."

Follow Us:
Download App:
  • android
  • ios