ദില്ലി: ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. നാളെ ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്. ന്യൂയോർക്കിലും ഹൂസ്റ്റണിലും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന മോദി ഇരുപത്തിനാലിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. 

മോദി-ട്രംപ് കൂടിക്കാഴ്ചക്ക് ശേഷം ചില വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ഇരുപത്തിയേഴിനാണ് ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ പ്രധാനമന്ത്രി സംസാരിക്കുക. കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ പരാമർശിക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 24ന് ഹൂസ്റ്റണിൽ നടക്കുന്ന പരിപാടിയിൽ 50000 ഇന്ത്യക്കാർ പങ്കെടുക്കും.