Asianet News MalayalamAsianet News Malayalam

സെലിബ്രിറ്റികളുടെ കല്യാണത്തിന് പോകും മുമ്പ് മോദി കർഷകരെ കാണണം: തേജസ്വി യാദവ്

മോദിയുടെ ഭരണത്തിൻ കീഴിലാണ് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള ചൂഷണങ്ങൾ ഇത്രയധികം വർദ്ധിച്ചതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.

pm modi meet the farmers instead of going to celebrities wedding says tejashwi yadav
Author
Patna, First Published May 1, 2019, 9:21 AM IST

പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവ്. സെലിബ്രിറ്റികളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുമ്പ്  നരേന്ദ്രമോദി സന്ദർശിക്കേണ്ടത് രാജ്യത്തെ കർഷകരെയാണെന്ന് തേജസ്വി യാദവ് പറഞ്ഞു. പാറ്റ്നയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനിരിക്കുന്ന പദവിയുടെ മഹത്വം സംരക്ഷിക്കാൻ കഴിയാത്ത നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കാൻ അനുയോജ്യനല്ലെന്നും തേജസ്വി യാദവ് പറഞ്ഞു. തന്റെ കുടുബത്തെ അപമാനിക്കുന്നതിന് വേണ്ടി വായ തുറക്കുന്നതിനു പകരം രാജ്യത്തിന് പ്രയോജനമുള്ള കാര്യങ്ങള്‍ക്കുവേണ്ടി പ്രധാനമന്ത്രി സംസാരിക്കേണ്ടതുണ്ട്. ബീഹാറിലെ കർഷകർക്കായുള്ള പ്രത്യേക പാക്കേജുകൾ, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മർ​ഗങ്ങൾ, ദാരിദ്ര്യ നിര്‍മ്മാര്‍ജനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കേൾക്കാനാണ് ജനങ്ങള്‍ ആ​ഗ്രഹിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു

മുസാഫര്‍നഗറിലെ അഭയാർത്ഥി കേന്ദ്രത്തിൽ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി മറന്നു. മോദിയുടെ ഭരണത്തിൻ കീഴിലാണ് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും എതിരെയുള്ള ചൂഷണങ്ങൾ ഇത്രയധികം വർദ്ധിച്ചതെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി. ഈ കണക്കുകൾ പ്രധാനമന്ത്രിക്ക് കൈമാറാൻ താൻ ആ​ഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലാലുപ്രസാദ് യാദവിനെ ഇപ്പോഴും ജയിലില്‍ ഇട്ടിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് അക്കാര്യത്തിൽ നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios