അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിംഗ് കൺസൽട്ട് നടത്തിയ സർവ്വെയിൽ മോദി ഒന്നാമതെത്തിയത്...
ദില്ലി: ലോകത്തെ നമ്പർ വൺ നേതവായി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെയും പിന്നിലാക്കിയാണ് മോണിംഗ് കൺസൽട്ട് നടത്തിയ സർവ്വെയിൽ മോദി ഒന്നാമതെത്തിയത്. അമേരിക്കയിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമാണ് മോണിംഗ് കൺസൽട്ട്. മോദിയുടെ ആഗോള സ്വാധീനം 66 ശതമാനമാണെന്നും സർവ്വെ പറയുന്നു.
മോണിംഗ് കൺസൾട്ട് ഓരോ ആഴ്ചയിലുമായി സർവ്വെ നടത്തുകയും ഫലം പുറത്തുവിടുകയും ചെയ്യുന്നുണ്ട്. 13 രാജ്യങ്ങളിലെ നേതാക്കളുടെ ജനപ്രീതിയാണ് സർവ്വെ പരിശോധിക്കുക. ഈ ആഴ്ചയിലെ സർവ്വെയിൽ 13 രാജ്യങ്ങളിലെ തലവൻമാരെയും മോദി പിന്നിലാക്കി. അതേസമയം കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ മോദിയുടെ ജനപ്രീതി അൽപ്പം കുറച്ചതായും സർവ്വെ റിപ്പോർട്ട് വ്യക്തമാക്കുന്നു. എങ്കിലും ലോക രാജ്യങ്ങൾക്കിടയിൽ മോദിക്ക് ഇപ്പോഴും മികച്ച സ്ഥാനമെന്നും സർവ്വെ വ്യക്തമാക്കുന്നു.
നേതാക്കൾ റേറ്റിംഗ് അനുസരിച്ച്...
- ഇറ്റാലിയുടെ പ്രധാനമന്ത്രി, മാരിയോ ഗ്രാഘി - 65%
- മെക്സിക്കൻ പ്രസിഡന്റ് ആൻട്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ - 63%
- ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ - 54%
- ജെർമൻ ചാൻസലർ ആംഗല മെർക്കൽ - 53%
- അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ - 53%
- കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ - 48%
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ - 44%
- ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൻ ജോ ഇൻ - 37%
- സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് - 36%
- ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസനാരോ - 35%
- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ - 35%
- ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ - 29%
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
