ലോകം പുതിയൊരു കാഴ്ച്ചയ്ക്ക് സാക്ഷിയാവുകയാണ്. അത് മോദിയുടേതല്ല, മറിച്ച് ഇന്ത്യയിലെ 125 കോടി ജനങ്ങളുടേതാണെന്നും മോദി പറഞ്ഞു.

ബെംഗളൂരു: തീവ്രവാദവും പട്ടിണിയും ഉന്മൂലനം ചെയ്യാൻ ശ്രമിക്കുമ്പോള്‍, തന്നെ പുറത്താക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണ്ണാടകയിലെ കല്‍ബുര്‍ഗിയിൽ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

‘ 125 കോടി ജനങ്ങളുടെ അനുഗ്രഹമുള്ളത് ആരാണോ, അയാൾ എന്തിന് മറ്റുള്ളവരെ ഭയക്കണം. അത് ഇന്ത്യക്കാരെയായാലും പാകിസ്ഥാനെ ആയാലും കള്ളന്മാരെയായാലും.125 കോടി ജനങ്ങളും ഇന്ത്യയും എനിക്ക് അതിനുള്ള ശക്തി തന്നിട്ടുണ്ട്.’ മോദി പറഞ്ഞു. ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.

ലോകം പുതിയൊരു കാഴ്ച്ചയ്ക്ക് സാക്ഷിയാവുകയാണ്. അത് മോദിയുടേതല്ല, മറിച്ച് ഇന്ത്യയിലെ 125 കോടി ജനങ്ങളുടേതാണെന്നും മോദി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷപാർട്ടികളുടെ മഹാഗദ്ബന്ധന്‍ സഖ്യം കൃത്രിമമാണെന്നും മോദി ആരോപിച്ചു.

എച്ച്ഡി കുമാരസ്വാമി റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണെന്നും കോണ്‍ഗ്രസ്- ജെഡിഎസ് സെക്കുലര്‍ സഖ്യം ജനങ്ങളിൽ മായം കലർത്തുന്നതാണെന്നും മോദി ആരോപിച്ചു.