'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്'.

ദില്ലി: രാജ്യം ലോക്ക് ഡൗണിലായ സാഹചര്യത്തില്‍ ആരോഗ്യദിനചര്യകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യോഗ വീഡിയോ ട്വിറ്ററിലൂടെയാണ് മോദി പങ്കുവെച്ചത്.

ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിക്കിടെ തന്റെ ആരോഗ്യ ദിനചര്യകളെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നിരുന്നെന്നും അതിനാലാണ് വീഡിയോ പങ്കുവെക്കുന്നതെന്നും മോദി ട്വീറ്റ് ചെയ്തു.

'ഞാന്‍ ഒരു ഫിറ്റ്‌നസ് വിദഗ്ധനോ മെഡിക്കല്‍ വിദഗ്ധനോ അല്ല. യോഗ പരിശീലിക്കുന്നത് വര്‍ഷങ്ങളായി എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. അത് പ്രയോജനകരമാണെന്ന് ഞാന്‍ കണ്ടെത്തി. നിങ്ങളില്‍ പലര്‍ക്കും ആരോഗ്യത്തോടെ തുടരാന്‍ മറ്റ് വഴികളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവയും മറ്റുള്ളവരുമായി പങ്കിടുക. ഈ വീഡിയോ പങ്കുവെക്കുന്നതിലൂടെ നിങ്ങളും യോഗ പരിശീലിക്കുന്നത് പതിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു'- മോദി ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…
Scroll to load tweet…

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക