Asianet News MalayalamAsianet News Malayalam

ജോഷിമഠിൽ സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി, കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു;  ഉന്നതതല യോഗം അൽപ്പ സമയത്തിൽ

പ്രദേശത്തെ കുടുംബങ്ങളുടെ  പുനരധിവാസ ക്രമീകരണങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.

PM Modi speaks to Uttarakhand CM Dhami about joshimath sinking
Author
First Published Jan 8, 2023, 4:38 PM IST

ദില്ലി : ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ ഉത്തരാഖണ്ഡിലെ ജോഷിമഠിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങളാരാഞ്ഞ പ്രധാനമന്ത്രി, പ്രശ്ന പരിഹാരത്തിന് അടിയന്തര നിർദ്ദേശം നൽകി.  പ്രദേശത്തെ കുടുംബങ്ങളുടെ  പുനരധിവാസ ക്രമീകരണങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. 

ഭൂമി ഇടിഞ്ഞു താഴുന്നത് വ്യാപകമായ പശ്ചാത്തലത്തിൽ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ച് ചേ‍ര്‍ത്തിട്ടുണ്ട്. സ്ഥിതി പഠിക്കാൻ കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയും ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടു.

ജോഷിമഠിൽ കെട്ടിടങ്ങൾ തകർന്നു വീഴുകയും, ഭൂമിക്കടിയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. തൊട്ടടുത്തുള്ള ജ്യോതിർമഠിലും കെട്ടിടങ്ങളിൽ വിള്ളൽ കണ്ടു തുടങ്ങി. ജ്യോതിർമഠിൽ ശങ്കരാചാര്യ മഠത്തിൽ ചുവരിൽ വിള്ളൽ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നേരിടട്ട് പ്രശ്നത്തിൽ ഇടപെടുന്നത്. ഇന്ന് വൈകീട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ തന്നെ സമിതിയെ നിയോഗിച്ചിരുന്നു. 

ജോഷിമഠിലെ ഭൗമപ്രതിഭാസം  ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

സംസ്ഥാന സർക്കാറിൻറെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടി പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ 600 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുന്നത്.അടിയന്തര ചികിത്സാ സൌകര്യങ്ങളും, ഹെലികോപ്റ്ററുകളും, കൺട്രോൾ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിർദേശം. ജ്യോഷിമഠിനും സമീപ പ്രദേശത്തുമുള്ള എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിർമ്മാണം വൈദ്യുത പദ്ധതികൾക്കായുള്ള ഖനനം, ഉൾക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം, ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു, ആളുകൾ കുടുങ്ങിക്കിടക്കുന്നു

Follow Us:
Download App:
  • android
  • ios