കാണ്‍പൂര്‍: ഗംഗാ നമാമി പദ്ധതിയുടെ പരിശോധനയ്ക്കെത്തിയ പ്രധാനമന്ത്രി മോദി ഗംഗാ ഘട്ടിലെ പടികളില്‍ കാലിടറി വീണു. നാഷണല്‍ ഗംഗാ കൗണ്‍സിലിന്‍റെ ഗംഗാ സംരക്ഷണവും വീണ്ടെടുക്കലിന്‍റെ ആദ്യ സമ്മേളനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി.

പടികളില്‍ വീണ പ്രധാനമന്ത്രിയെ  ഉടന്‍ തന്നെ സുരക്ഷാ ഭടന്മാര്‍ എഴുന്നേല്‍പ്പിച്ചു. 

"

നേരത്തെ കാണ്‍പൂരിലെത്തിയ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ആസാദ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

രാവിലെ ചകേരി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് സ്വീകരിച്ചത്.