21ന് ന്യൂയോര്‍ക്കില്‍ വച്ചാണ് രണ്ട് ഡസനോളം പ്രമുഖരുമായി മോദിയുടെ കൂടിക്കാഴ്ച നടക്കുന്നത്.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളുമായി കൂടിക്കാഴ്ചക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 21ന് ന്യൂയോര്‍ക്കില്‍ വച്ചാണ് രണ്ട് ഡസനോളം പ്രമുഖരുമായി മോദിയുടെ കൂടിക്കാഴ്ച. നൊബേല്‍ ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍, പണ്ഡിതര്‍, സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവരുമായാണ് മോദി ചര്‍ച്ച നടത്തുക.
കൂടിക്കാഴ്ച നടത്തുന്നവരില്‍ പ്രമുഖര്‍: ടെസ്ല, സ്പേസ് എക്സ് സിഇഒയുമായ എലോണ്‍ മസ്‌ക്, ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസെ ടൈസണ്‍, നോബല്‍ സമ്മാന ജേതാവ് പോള്‍ റോമര്‍, സ്റ്റാറ്റിസ്റ്റിഷ്യനായ നിക്കോളാസ് നസീം തലേബ്, ഹെഡ്ജ് ഫണ്ട് മാനേജര്‍ റേ ഡാലിയോ, ന്യൂയോര്‍ക്കിലെ ഗായകനും ഗാനരചയിതാവുമായ ഫലു ഷാ, യുഎസ് ദേശീയ സുരക്ഷാ വിദഗ്ധനായ എല്‍ബ്രിഡ്ജ് കോള്‍ബി, ജെഫ് സ്മിത്ത്, മൈക്കല്‍ ഫ്രോമാന്‍, ഡാനിയേല്‍ റസ്സല്‍, ഡോക്ടര്‍മാരായ പീറ്റര്‍ ആഗ്രെ, സ്റ്റീഫന്‍ ക്ലാസോ, ചന്ദ്രിക ടണ്ടന്‍.
നരേന്ദ്രമോദിയുടെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. നയതന്ത്ര പ്രോട്ടോക്കോള്‍ പ്രകാരം മുന്‍ യാത്രകളെ അപേക്ഷിച്ച് ഈ യുഎസ് സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണുള്ളത്. 14 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അമേരിക്കയുടെ ഔദ്യോഗിക സ്റ്റേറ്റ് സന്ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. ഇതിന് മുന്‍പ് 2009ലെ പ്രസിഡന്റ് ബറാക് ഒബാമയാണ്, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ജോ ബൈഡന്‍ നരേന്ദ്ര മോദിക്ക് നല്‍കിയ ഈ പുതിയ ക്ഷണം ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവായാണ് വിലയിരുത്തപ്പെടുന്നത്. യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്കായി മാറ്റി വച്ചിട്ടുള്ള ഒന്നാണ് സ്റ്റേറ്റ് വിസിറ്റ്. ഇത് പ്രസിഡന്റിന്റെ ക്ഷണപ്രകാരം മാത്രമാണ് സംഭവിക്കുന്നതും. ഇന്ത്യക്ക് അനുവദിച്ച അമേരിക്കന്‍ സ്റ്റേറ്റ് സന്ദര്‍ശനം ആഗോളതലത്തില്‍ രാജ്യത്തിന്റെ ഔന്നത്യത്തിന്റെ പ്രതിഫലനമായാണ് കണക്കാക്കുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന് പരമപ്രധാനമാണ് ഈ സന്ദര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

