ദില്ലി: രാജസ്ഥാനിലെ സ്റ്റാച്യൂ ഓഫ് പീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതിമ അനച്ഛാദന ചടങ്ങ്. രാജസ്ഥാനിലെ പാലി ജില്ലയിലാണ് സ്റ്റാച്യു ഓഫ് പീസ്. ജൈന സന്ന്യാസി ആചാര്യ ശ്രീ വിജയ വല്ലഭ് സുരീശ്വര്‍ ജി മഹാരാജിന്റെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ്. 151 ഇഞ്ച് അടി ഉയരമുള്ള പ്രതിമ എട്ട് ലോഹങ്ങള്‍കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലിയിലെ ജെത്പുരയില്‍ വിജയ് വല്ലഭ സാധന കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. 1870ല്‍ ജനിച്ച സന്ന്യാസി 1954ലാണ് അന്തരിക്കുന്നത്.