യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12,13 തീയതികളിൽ അമേരിക്കയിലെത്തും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്കയിലേക്ക്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം പത്തിന് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പോകുന്നുണ്ട്. ഇവിടെ നിന്നായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയെന്നാണ് വിവരം. പ്രധാനമന്ത്രിയെ യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രിക്ക് ക്ഷണമെത്തിയത്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡൻ്റും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ച‍ർച്ച നടക്കുമെന്നാണ് കരുതുന്നത്.

YouTube video player