ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുകയും നിർമാണ പുരോ​ഗതി വിലയിരുത്തുകയും ചെയ്തു. 

ദില്ലി: നിർമാണം പുരോ​ഗമിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നിർമാണ പുരോ​ഗതി വിലയിരുത്തിയത്. ഒരുമണിക്കൂറിലേറെ അദ്ദേഹം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുകയും നിർമാണ പുരോ​ഗതി വിലയിരുത്തുകയും ചെയ്തു. നേരത്തെ സെന്‍ട്രല്‍ വിസ്ത നിര്‍മാണവും പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്തിന്റെ പവർ കോറിഡോറായ സെൻട്രൽ വിസ്തയുടെ പുനർവികസനത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനുള്ള മഹത്തായ ഭരണഘടനാ ഹാൾ, പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവയും ഉണ്ടാകും.