പഞ്ച്മഹലിലെ ജംബുഗോഡയിൽ 860 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും

അഹമ്മദാബാദ് : രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവിധ പരിപാടികളിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കും. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ നടക്കുന്ന ‘മംഗാർ ധാം കി ഗൗരവ് ഗാഥ’ എന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. അതിനുശേഷം, ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ജംബുഗോഡയിൽ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പഞ്ച്മഹലിലെ ജംബുഗോഡയിൽ 860 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഗോധരയിലെ ശ്രീ ഗോവിന്ദ് ഗുരു സർവകലാശാലയുടെ പുതിയ കാമ്പസും മോദി തുറന്നുകൊടുക്കും. 

സന്ത് ജോറിയ പരമേശ്വർ പ്രൈമറി സ്‌കൂളും വഡെക് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്മാരകവും ദണ്ഡിയപുര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന രാജാ രൂപ് സിംഗ് നായക് പ്രൈമറി സ്‌കൂളും സ്മാരകവും അദ്ദേഹം നാടിന് സമർപ്പിക്കും. ഗോധ്രയിലെ കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഗോധ്ര മെഡിക്കൽ കോളേജിന്റെ വികസനത്തിനും 680 കോടി രൂപയിലധികം വിലമതിക്കുന്ന കൗശല്യ - ദി സ്കിൽ യൂണിവേഴ്സിറ്റിയുടെ വിപുലീകരണത്തിനും അദ്ദേഹം തറക്കല്ലിടും.