ബുധനാഴ്ച രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രി അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉച്ചയോടെ ന്യൂ ചണ്ഡിഗഡ് ജില്ലയിലെത്തുന്ന മോദി 'ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍' ഉദ്ഘാടനം ചെയ്യും

ദില്ലി: ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങൾ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് ആഗസ്ത് 24-നാണ് ഇരു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി എത്തുക. ബുധനാഴ്ച രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദിലാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ സ്ഥാപിച്ച അമൃത ആശുപത്രി അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉച്ചയോടെ ന്യൂ ചണ്ഡിഗഡ് ജില്ലയിലെത്തുന്ന മോദി 'ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍' ഉദ്ഘാടനം ചെയ്യും.

ഹരിയാനയില്‍ പ്രധാനമന്ത്രിയുടെ പരിപാടി

ഫരീദാബാദിൽ സ്ഥാപിച്ച അമൃത ആശുപത്രി രാജ്യത്തിന് സമർപ്പിക്കുകയെന്നതാണ് ഹരിയാന സന്ദർശനത്തിലെ പ്രധാനമന്ത്രിയുടെ പ്രധാനപരിപാടി. അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍ സി ആര്‍) ആധുനിക മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 2600 കിടക്കകള്‍ സജ്ജീകരിക്കും. 6000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി ഫരീദാബാദിലെയും എന്‍ സി ആര്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നൽകും.

സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും മാറുന്നു; 5 നാൾ കനക്കും, 5 ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം

പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ പരിപാടി

പഞ്ചാബിലെയും അയല്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിവാസികള്‍ക്ക് ലോകോത്തര ക്യാന്‍സര്‍ പരിചരണം നല്‍കാനുള്ള ശ്രമത്തില്‍, സാഹിബ്‌സാദ അജിത് സിംഗ് നഗര്‍ ജില്ലയില്‍ (മൊഹാലി) മുള്ളന്‍പൂരിലെ മുള്ളന്‍പൂരില്‍ പ്രധാനമന്ത്രി 'ഹോമി ഭാഭാ കാന്‍സര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച്ച് സെന്‍റര്‍' രാജ്യത്തിന് സമര്‍പ്പിക്കും. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററാണ് 660 കോടിയിലധികം രൂപ ചെലവഴിച്ച് ആശുപത്രി നിര്‍മിച്ചത്. കാന്‍സര്‍ ഹോസ്പിറ്റല്‍ 300 കിടക്കകളുള്ള ഒരു ടെര്‍ഷ്യറി കെയര്‍ ഹോസ്പിറ്റലാണ്, കൂടാതെ സര്‍ജറി, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി - കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവയ്ക്കല്‍ തുടങ്ങിയ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാന്‍സറുകള്‍ക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഗ്രൂരിലെ 100 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തിക്കുന്നതോടെ ഈ മേഖലയിലെ കാന്‍സര്‍ പരിചരണത്തിന്റെയും ചികിത്സയുടെയും ഒരു 'പ്രധാന കേന്ദ്രമായി ഇത് മാറും.

ബൈക്കിൽ ഒരുമിച്ച് ഓഫീസിലേക്കിറങ്ങിയ സുഹൃത്തുക്കൾ; നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് ദേഹത്തിടിച്ച് മരിച്ചു