ദില്ലി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരോടൊപ്പം മോദി അദ്വാനിയെ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

 

രാജ്യപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുകയും പാര്‍ട്ടിയെ ജനമനസ്സുകളിലെത്തിക്കുകയും ചെയ്ത അദ്വാനിക്ക് പിറന്നാള്‍ ആശംസകളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അമിത് ഷായും ജെപി നദ്ദയും അദ്വാനിക്ക് ആശംസള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തു. 1927 നവംബര്‍ എട്ടിന് കറാച്ചിയിലാണ് എല്‍കെ അദ്വാനി ജനിച്ചത്.