Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദിക്ക് ഇന്ന് പിറന്നാള്‍;രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനൊരുങ്ങി ബിജെപി

പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

PM Narendra Modi Birthday BJP to celebrate as sewa diwas
Author
First Published Sep 17, 2022, 6:30 AM IST

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന് കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിടും. മധ്യപ്രദേശില്‍ വിവിധിയിടങ്ങളിലായി നടക്കുന്ന പരിപാടികളിലും മോദി പങ്കെടുക്കും.

പിറന്നാൾ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവാ ദിവസമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്ന് മുതല്‍ ഒക്ടോബർ 2 വരെ നീളുന്ന ആഘോഷ പരിപാടികളാണ് ബിജെപി വിവിധ സംസ്ഥാനങ്ങളിലായി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പാർട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ മോദിയെകുറിച്ചുള്ള പ്രത്യേക പ്രദർശനം ഉല്‍ഘാടനം ചെയ്യും. ഹൈദരാബാദില്‍ അമിത് ഷാ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യും. അതേസമയം, പ്രധാനമന്ത്രിയായിരിക്കെ നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലവും ഇന്ന് ഓൺലൈനായി തുടങ്ങും.

Also Read: പിറക്കുന്നത് മോദിയുടെ ജന്മദിനത്തിലാണോ; തമിഴ്നാ‌ട്ടിൽ സ്വർണമോതിരം നൽകുമെന്ന് ബിജെപി, മത്സ്യവും വിതരണം ചെയ്യും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത വ്യക്തികളും അഭ്യുദയകാംക്ഷികളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച അസംഖ്യം ഉപഹാരങ്ങളും മെമന്‍റോകളും അദ്ദേഹത്തിന്‍റെ ഓഫീസിലുണ്ട്. അതിമനോഹരമായ പെയിന്റിംഗുകൾ, ശിൽപങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി ആകര്‍ഷകമായ നിരവധി സമ്മാനങ്ങളും ഉപഹാരങ്ങളുമാണ് ലേലത്തിനുള്ളത്.

ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ അവ പ്രദര്‍ശിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടുള്ള 1,200 ഉപഹാരങ്ങളുടെയും മെമന്റോകളുടെയും ലേലമാണ് നടക്കുക. അയോധ്യയിലെ രാമ ക്ഷേത്രത്തിന്‍റെയും കാശി വിശ്വനാഥ് ക്ഷേത്രത്തിന്‍റെ മോഡലുകളാണ് ഇത് ഏറ്റവും ശ്രദ്ധേയമായത്. കെ ശ്രീകാന്ത് ഒപ്പിട്ട ബാഡ്മിന്‍റണ്‍ റാക്കറ്റ് അടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടാതെ, ഗുസ്തി, ഹോക്കി താരങ്ങള്‍ അടക്കം ഉള്‍പ്പെടുന്ന സ്പോര്‍ട്സ് ജഴ്സികളുമുണ്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ച റാണി കമലാ പതിയുടെ പ്രതിമയും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സമ്മാനിച്ച ത്രിശൂലവും അയോധ്യയിൽ നിന്നുള്ള പുണ്യമണ്ണ് അടങ്ങിയ അമൃത കലശവും മറ്റ് ചില ആകർഷണങ്ങളാണ്. ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന്, 2022 സെപ്റ്റംബർ 17 നും ഒക്ടോബർ 2 നും ഇടയിൽ ഈ ലിങ്കിൽ- https://pmmementos.gov.in/ --ലേക്ക് ലോഗിൻ ചെയ്യാനാണ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളത്. 2019ലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരമൊരു ലേലം ആദ്യമായി സംഘടിപ്പിച്ചത്. ഇപ്പോള്‍ നാലാമത്തെ ലേലമാണ് നടക്കാന്‍ പോകുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക ഗംഗ ശുദ്ധീകരണ പദ്ധതിയിലേക്കാണ് നല്‍കുക. 

Follow Us:
Download App:
  • android
  • ios