വാരണാസി: പൗരത്വനിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയ്ക്കായി    രാജ്യം കാത്തിരിക്കുകയായിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് ഈ തീരുമാനങ്ങൾ ആവശ്യമായിരുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്ന കാര്യമാകട്ടെ, പൗരത്വഭേദഗതി നിയമത്ചതിന്‍റെ കാര്യമാകട്ടെ, അതൊക്കെ രാജ്യതാല്പര്യങ്ങള്‍ക്ക് ആവശ്യമായിരുന്നു. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചും ഞങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു, അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. മോദി വാരണാസിയില്‍ പൊതുസമ്മേളനത്തില്‍ പറഞ്ഞു.

Read Also: മകളുടെ വിവാഹത്തിന് ക്ഷണിച്ച കര്‍ഷകന് ആശംസയുമായി പ്രധാനമന്ത്രിയുടെ കത്ത്