Asianet News MalayalamAsianet News Malayalam

'ചിലർ രാവും പകലും ബിജെപിയെ എതിർക്കുന്നു, തന്റെ ഈ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകും': പ്രധാനമന്ത്രി

യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർക്കാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർക്കാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു

pm narendra modi speech in  Pradhan Mantri Awas Yojana  Urban  houses project key hand over function  Uttar Pradesh
Author
Delhi, First Published Oct 5, 2021, 2:36 PM IST

ദില്ലി: ബിജെപിയെ എതിർക്കാൻ ചിലർ രാവും പകലും ഊർജം ചിലവാക്കുകയാണെന്നും തന്റെ പ്രസംഗം കേട്ടാൽ അവർ തളർന്ന് പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് നരേന്ദ്രമോദിയുടെ പരാമർശം. 

യുപിയിലെ ജനങ്ങൾ വീടുകൾക്ക് വേണ്ടി മുൻ സർക്കാരുകളോട് യാചിച്ചുവെന്നും അവരൊന്നും നടപ്പാക്കാത്തത് ബിജെപി സർക്കാർ നടപ്പിൽ വരുത്തിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഉത്തർപ്രദേശ് വൻ വികസനത്തിന്റെ പാതയിലാണ്. ബിജെപി സർക്കാർ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു. കേന്ദ്രം പാവപ്പെട്ടവർക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ നൽകി. 9 ലക്ഷം കുടുംബങ്ങൾക്ക് നഗരങ്ങളിൽ വീട് വച്ച് നൽകി. ദീപാവലി ദിനത്തിൽ ഈ വീടുകളിൽ 18 ലക്ഷം ദീപം തെളിക്കാൻ നിർദ്ദേശം നൽകിയെന്നും മോദി അറിയിച്ചു.

ലഖിംപൂർ ഖേരിയിലെ ആക്രണങ്ങളും പ്രതിഷേധങ്ങൾക്കുമിടയിലാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലെത്തിയത്. എന്നാലിക്കാര്യങ്ങളിലൊന്നും പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. 

Follow Us:
Download App:
  • android
  • ios