ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാൾ കേരളത്തിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. രാവിലെ ഒമ്പത് മണിക്ക് ക്ഷേത്ര ദര്‍ശനത്തിനെത്തുമെന്നാണ് അറിയിപ്പ്. 

തുടര്‍ന്ന് ഒരു പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുയോഗമെന്ന പ്രത്യേകതയും ഉണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ററി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.