നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം...

ദില്ലി: 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസ്സം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോണ്ർഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ടൂൾകിറ്റ് വിവാദത്തെക്കുറിച്ചും അതിൽ കോൺഗ്രസിനി പങ്കുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം. ദിഷ രവിയുടെ പോസ്റ്റിൽ വ്യാകുലനാകുന്ന പ്രധാനമന്ത്രി അസ്സമിൽ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടിൽ വേദനിക്കുന്നില്ലെന്നായിരുന്നു പ്രിയങ്കയുടെ ആരോപണം. 

കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം ഞാൻ ശ്രദ്ധിച്ചു. ഒരു വികസനത്തിൽ അദ്ദേഹത്തിന് വലിയ ദുഃഖമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി അസ്സമിലെ വികനത്തിൽ അല്ലെങ്കിൽ അസ്സമിലെ ബിജെപിയുടെ പ്രവ‍ത്തനത്തിലാകുമെന്ന്. എന്നാൽ ഞാൻ ഞെട്ടിപ്പോയി, 22 വയസ്സുള്ള പെൺകുട്ടിയുടെ (ദിഷ രവി) ട്വീറ്റിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. അസ്സമിലെ വ്യവസായത്തെ നശിപ്പിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നുവെന്ന് അ​ദ്ദേഹം പറഞ്ഞു... - പ്രിയങ്ക പറഞ്ഞു.