ദില്ലി: പാകിസ്ഥാന്‍ പട്ടാളത്തെ തുരത്തി കാർഗിലിലെ ഇന്ത്യൻ യുദ്ധവിജയത്തിന്‍റെ ഇരുപതാം വാര്‍ഷികത്തില്‍ 1999ല്‍ കാര്‍ഗിലില്‍ പോയ ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 1999ല്‍ യുദ്ധസമയത്ത് കാര്‍ഗിലില്‍ പോകാന്‍ അവസരം ലഭിച്ചിരുന്നു. ധീര സൈനികരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിരുന്നു.

Image

ഹിമാചലിലും ജമ്മു കാശ്മീരിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ സമയമായിരുന്നു അതെന്നുമുള്ള കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. 

Image

മറക്കാനാവാത്ത അനുഭവമായിരുന്നു സൈനികരുമായുള്ള കൂടിക്കാഴ്ചയെന്നും കുറിപ്പില്‍ മോദി വ്യക്തമാക്കിയിട്ടുണ്ട്. സൈനികര്‍ക്ക് ഒപ്പമുള്ളതും ആശുപത്രിയില്‍ അവരെ സന്ദര്‍ശിക്കുന്നതുമായ ചിത്രങ്ങളാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.   

Image

Image

1999 മേയ് അഞ്ചിന് മുതല്‍ മൂന്ന് മാസം നീണ്ട കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു, 1300 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി സിവിലിയന്‍മാര്‍ക്കും ജീവന്‍ നഷ്ടമായി.  1999 ജൂലൈ 26 ന് നുഴഞ്ഞുകയറ്റക്കാരെ എല്ലാം നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് തുരുത്തി കാര്‍ഗില്‍ മലനിരകള്‍ ഇന്ത്യന്‍ സൈന്യം തിരികെ പിടിച്ചതിന്‍റെ ഇരുപതാം വാര്‍ഷികത്തിലാണ് മോദി കാര്‍ഗില്‍ ചിത്രങ്ങള്‍ പുറത്തുവിടുന്നത്.