പലരും പ്രണയം നടിച്ച് പെൺകുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്.

ചെന്നൈ: വിചിത്രമായ വാഗ്ദാനവുമായി തമിഴ്നാട്ടില്‍ 'പട്ടാളി മക്കള്‍ കക്ഷി'യുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. 21 വയസിന് താഴെയുള്ളവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കുമെന്നാണ് പിഎംകെ പ്രകടനപത്രികയില്‍ പറയുന്നത്. 

പെൺകുട്ടികള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഇതെന്നാണ് പിഎംകെയുടെ വിശദീകരണം. പലരും പ്രണയം നടിച്ച് പെൺകുട്ടികളെ സമീപിക്കാറുണ്ട്, ഇങ്ങനെയുള്ള വാഗ്ദാനങ്ങളില്‍ വഞ്ചിതരാകാതിരിക്കാൻ വേണ്ടി നിയമം മൂലം ഇക്കാര്യം ഉറപ്പിക്കുമെന്നാണ് പിഎംകെയുടെ ഉറപ്പ്.

പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള നിയമങ്ങളുണ്ട്, അത് ഇവിടെയും നടപ്പിലാക്കുമെന്നാണ് പിഎംകെ പറയുന്നത്. 

തമിഴ്നാട്ടില്‍ ബിജെപിക്ക് ഒപ്പം ചേര്‍ന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായി ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പിഎംകെ ഒരുങ്ങുന്നത്. 

Also Read:- ജെല്ലിക്കെട്ട് കാളയുമായി നാമനിർദേശ പത്രിക നൽകാനെത്തി സ്ഥാനാര്‍ത്ഥി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo