പോക്സോ കുറ്റമടക്കം ചുമത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അച്ഛൻ മരിച്ചശേഷം ഉദ്യോ​ഗസ്ഥൻ്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. 

ദില്ലി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ദില്ലി വനിതാ ശിശു വികസന വകുപ്പിലെ ഉ​ദ്യോ​ഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. പോക്സോ കുറ്റമടക്കം ചുമത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അച്ഛൻ മരിച്ചശേഷം ഉദ്യോ​ഗസ്ഥൻ്റെ സംരക്ഷണയിലായിരുന്നു പെൺകുട്ടി. 
പോക്സോ കേസ് ഇരയായ പെൺകുട്ടിയെ വെട്ടിയ ശേഷം പ്രതി തൂങ്ങി മരിച്ചു

അതിനിടെ, കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവ സംവിധായകന്‍ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് നടക്കാവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ കൊയിലാണ്ടി പൊലീസാണ് പിടികൂടിയത്. പെണ്‍കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നര മാസം മുമ്പ് അറസ്റ്റിലായിരുന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന വിവരം പൊലീസിന് കിട്ടിയത്.

ഓഫിസില്‍ യുവതിയുമായി കളക്ടറുടെ സെക്സ് വീഡിയോ; ഒളിക്യാമറ സ്ഥാപിച്ച് ഹണിട്രാപ്, കേസില്‍ വന്‍ ട്വിസ്റ്റ്