പരാതി നൽകാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നൽകിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം ക്യാൻസർ രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു. 

ബെം​ഗളൂരു: പോക്സോ കേസിൽ കർണാടകയിലെ ബിജെപി നേതാവ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ നോട്ടീസ് നൽകി സിഐഡി വിഭാഗം. പരാതി നൽകാൻ എത്തിയ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന കുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തി എന്നതാണ് യെദിയൂരപ്പയ്ക്കെതിരെയുള്ള കേസ്. പരാതി നൽകിയ കുട്ടിയുടെ അമ്മ കഴിഞ്ഞ മാസം ക്യാൻസർ രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു. 

അതേസമയം, യെദിയൂരപ്പ ദില്ലിയിലെന്നാണ് പുറത്തുവരുന്ന വിവരം. അതിനാൽ ഇന്ന് ഹാജരായേക്കില്ല. നേരത്തെ അയച്ച രണ്ട് നോട്ടീസുകൾക്കും യെദിയൂരപ്പ മറുപടി നൽകിയിട്ടില്ലെന്ന് സിഐഡി വിഭാഗം അറിയിച്ചു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരിയുടെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. അതിനിടയിലാണ് യെദിയൂരപ്പയോട് ഇന്ന് തന്നെ ഹാജരാകാൻ സിഐഡി വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്. 

രേണുക സ്വാമി, ദർശന്‍റെ ആരാധകൻ; കൊലപാതകത്തിലേക്ക് നയിച്ചത് ഭാര്യയുടെ പോസ്റ്റിലിട്ട കമന്‍റ്; കൂടുതൽ വിവരങ്ങള്‍

https://www.youtube.com/watch?v=Ko18SgceYX8